കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്കകോളയ്ക്കെതിരെ ഗ്രീന്‍പീസും

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: പാലക്കാട് പ്ലാച്ചിമടയിലുള്ള കൊക്കകോള ഫാക്ടറി അടച്ചുപൂട്ടാന്‍ ഗ്രീന്‍ പീസ് എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. രാസവളം എന്ന പേരില്‍ കമ്പനിയില്‍ നിന്നുള്ള വിഷാംശം കലര്‍ന്ന അവശിഷ്ടങ്ങള്‍ പരിസരങ്ങളിലെ കര്‍ഷകര്‍ക്ക് വിറ്റ് ക്രിമിനല്‍ കുറ്റം ചെയ്ത കൊക്കകോള ഫാക്ടറി ഉടനെ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നാണ് ഗ്രീന്‍പീസിന്റെ ആവശ്യം.

ഈ ആവശ്യം ഗ്രീന്‍പീസിന്റെ കോ-ഓര്‍ഡിനേറ്ററായ അമീര്‍ ഷാഹുല്‍ തിങ്കളാഴ്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടിരുന്നു. അദ്ദേഹം പ്ലാച്ചിമട കൊക്കകോള ഫാക്ടറിയിലെ അവശിഷ്ടങ്ങള്‍ യുകെയിലെ എക്സ്റ്റര്‍ സര്‍വകലാശാല പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ പ്രതിനിധികളെ കാണിച്ചു. ഘനലോഹങ്ങളുടെ അവശിഷ്ടങ്ങള്‍ കൊക്ക കോള ഫാക്ടറിയിലെ അവശിഷ്ടങ്ങളില്‍ കണ്ടെത്തിയിരുന്നു.

എക്സ്റ്റെര്‍ സര്‍വകലാശാലയിലുള്ള ഗ്രീന്‍പീസിന്റെ ഒമ്പത് ശാസ്ത്രജ്ഞരാണ് കൊക്കകോള ഫാക്ടറിയിലെ അവശിഷ്ടങ്ങള്‍ പരിശോധിച്ചത്. കാഡ്മിയം, ഈയം എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം അവശിഷ്ടങ്ങളില്‍ കണ്ടെത്തിയിരുന്നു. വിഷാംശങ്ങള്‍ ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിരിക്കുന്ന അളവുകളില്‍ കൂടുതലാണ് അവശിഷ്ടങ്ങളില്‍ കണ്ടെത്തിയതെന്നും ഷാഹുല്‍ പറഞ്ഞു.

കൊക്കകോള ഫാക്ടറിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തിരക്കിട്ട് ഒരു തീരുമാനമെടുക്കില്ലെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള തിങ്കളാഴ്ച നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി പ്രശ്നമടക്കമുള്ള എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നാണ് മന്ത്രിയുടെ വിശദീകരണം. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കൊക്കകോള കമ്പനിയുടെ വിശദീകരണം ആഗസ്ത് ആറ് ബുധനാഴ്ച സര്‍ക്കാര്‍ നേരിട്ടു കേള്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X