പീരുമേട്ടില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം
കട്ടപ്പന: പീരുമേട്ടില്‍ ഇടതുപക്ഷ തൊഴിലാളിയൂണിയനുകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. തേയിലത്തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
24 മണിക്കൂര്‍ നേരത്തെ ഹര്‍ത്താലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ മാത്രം നാമമാത്രമായി ഓടുന്നുണ്ട്. മറ്റെല്ലാ വാഹനങ്ങളും ഓട്ടം നിര്‍ത്തിയിരിയ്ക്കുകയാണ്. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടിരിയ്ക്കുകയാണ്.
സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹാജര്‍നില കുറവായിരുന്നു. ഇതുവരെ അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.












Click it and Unblock the Notifications