യുവതികള്‍ക്ക് ഗള്‍ഫില്‍ വീട്ട് ജോലിയ്ക്ക് പോകാനാവില്ല
തിരുവനന്തപുരം: ഗള്‍ഫിലേയ്ക്ക് വീട്ട് ജോലിയ്ക്ക് പോകുന്ന സ്ത്രീകളുടെ പ്രായത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇനി മുതല്‍ 30 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകളെ ഗള്‍ഫിലേയ്ക്ക് വീട്ട് ജോലിയ്ക്ക് പോകാന്‍ അനുവദിയ്ക്കില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെ പോര്‍ട്ട് രജിസ്ട്രേഷന്‍ ഓഫീസറാണ് ഇത് വ്യക്തമാക്കിയത്.
30 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകള്‍ ഗള്‍ഫിലേയ്ക്ക് വീട്ട് ജോലിയ്ക്ക് പോവുകയാണെങ്കില്‍ പുതിയ ചില രേഖകള്‍ ഹാജരാക്കുകയും വേണം. അവര്‍ പോകുന്ന ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി അറ്റസ്റ് ചെയ്ത എംപ്ലോയ്മെന്റ് കരാര്‍, സ്പൊണ്‍സര്‍ഷിപ്പ് രേഖകള്‍ എന്നിവയാണ് ഇമിഗ്രേഷന്‍ വിഭാഗത്തിന് പരിശോധനയ്ക്കായി ഹാജരാക്കേണ്ടത്. ഈ രേഖകള്‍ ഇല്ലെങ്കില്‍ സ്ത്രീകളെ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് വീട്ട് ജോലിയ്ക്കായി പോകാന്‍ അനുവദിയ്ക്കില്ല.
ഗള്‍ഫില്‍ വീട്ട് ജോലിയ്ക്ക് പോകുന്ന സ്ത്രീകള്‍ പീഡിയ്ക്കപ്പെടുന്നതും കാണാതാവുന്നതും അപകടങ്ങളില്‍ മരിയ്ക്കുന്നതും സാധാരണ ആയിട്ടുണ്ട്. വീട്ട് ജോലിയ്ക്കെന്ന് പറഞ്ഞ് ഗള്‍ഫില്‍ എത്തിയ്ക്കപ്പെടുന്ന പല സ്ത്രീകളും പലപ്പോഴും സെക്സ് റാക്കറ്റുകളില്‍ ചെന്ന് പെടുകയാണ് പതിവ്. പല വീടുകളിലും വീട്ടിലെ പുരുഷന്മാരുടെ ലൈഗിക പീഡനത്തിനും സ്ത്രീകള്‍ ഇരയാവുന്നുണ്ട്.
ഇത്തരം പരാതികള്‍ കുറയ്ക്കാനുള്ള ആദ്യ പടി എന്ന നിലയിലാണ് ഈ നിയന്ത്രണം സര്‍ക്കാര്‍ കൊണ്ടുവന്നിരിയ്ക്കുന്നത്.












Click it and Unblock the Notifications