ബിജെപി സഖ്യത്തിന് മാണി ശ്രമിച്ചു: ഐഎഫ്ഡിപി
തിരുവനന്തപുരം: ബിജെപിയുമായി രഹസ്യമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ ആദ്യം ശ്രമിച്ചത് കെ.എം. മാണിയാണെന്ന് ഐഎഫ്ഡിപി വര്‍ക്കിംഗ് പ്രസിഡന്റ് സ്കറിയ തോമസ്. ആഗസ്ത് അഞ്ച് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുമായി രഹസ്യ തിരഞ്ഞെടുപ്പ് ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന്റെ സമ്മതം ലഭിച്ച ശേഷം മാത്രമാണ് ഞങ്ങള്‍ മുന്നോട്ട് പോയത്. അങ്ങിനെയല്ലെന്ന് മാണി തെളിയിക്കട്ടെയെന്നും സ്കറിയാ തോമസ് വെല്ലുവിളിച്ചു. പക്ഷെ അവസരവാദവും ഇരട്ടത്താപ്പും മാണിയ്ക്ക് പുത്തനല്ലെന്നും സ്കറിയാ തോമസ് കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ മാണി പാര്‍ട്ടി നടത്തുന്നത് തന്റെ മകന്‍ ജോസ് മാണിയെ ഉയര്‍ത്താനാണെന്നും സ്കറിയാ തോമസ് കുറ്റപ്പെടുത്തി. ആത്മാഭിമാനമുള്ളവര്‍ക്ക് മാണിയുടെ പാര്‍ട്ടിയില്‍ നില്ക്കാന്‍ ബുദ്ധിമുട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ ഐഎഫ്ഡിപി കേരളത്തില്‍ വലിയ നേട്ടമുണ്ടാക്കുമെന്നും സ്കറിയാ തോമസ് പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാണിയുടെ മകന്‍ ജോസ് മാണിയെ മൂവാറ്റുപുഴയില്‍ മത്സരിപ്പിയ്ക്കാന്‍ ധൈര്യമുണ്ടോ എന്നും സ്കറിയാ തോമസ് വെല്ലുവിളിച്ചു.
ഈയിടെ ഐഎഫ്ഡിപിയില്‍ ലയിച്ച മാണി ഗ്രൂപ്പിന്റെ ട്രേഡ്യൂണിയനായ കെടിയുസി പ്രസിഡന്റ് കുണ്ടറ വര്‍ഗ്ഗീസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications