അന്താരാഷ്ട്ര സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സ്കൂള്‍ എന്നവകാശപ്പെടുന്ന ദി ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്കൂള്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി.
ഈ സ്കൂളിന്റെ കരിക്കുലം, ഫാക്കല്‍റ്റി, അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം അന്താരാഷ്ട്രനിലവാരത്തിലുള്ളതാണെന്ന് സ്കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നു. 20 കോടി ചെലവിലാണ് ഈ സ്കൂള്‍ സ്ഥാപിച്ചിരിക്കുന്നത്. ഒമാനിലെ മലയാളി വ്യവസായി ജോര്‍ജ്ജ് എം. തോമസ് ആണ് ഇതിന്റെ പ്രൊമോട്ടര്‍. 15 ഏക്കര്‍ വിസ്തൃതിയുള്ളതാണ് കാമ്പസ്.
കാമ്പസ്സില്‍ ക്ലാസ് തുടങ്ങിയതോടെ ഈ മാസത്തില്‍ തന്നെ നീന്തല്‍കുളവും ജിം ഉള്‍പ്പെടെയുള്ള മറ്റ് കായിക സൗകര്യങ്ങളും സ്ഥാപിയ്ക്കും. പത്താം ക്ലാസിന് ഐസിഎസ്ഇ സിലബസും ബ്രിട്ടന്റെ ഒ ലെവല്‍ നിലവാരവും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ ഐഎസ്സി സിലബസും ബ്രിട്ടന്റെ എ ലെവല്‍ നിലവാരവും സ്കൂള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് അന്താരാഷ്ട്ര ബാക്കുലറേറ്റ് സ്കോളര്‍ഷിപ്പും ലഭ്യമാക്കാന്‍ ശ്രമിയ്ക്കുമെന്ന് സ്കൂളിന്റെ ഡയറക്ടറയ ജി. വിജയരാഘവന്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നും ഇന്ത്യയ്ക്ക് പുറത്തുനിന്നുമുള്ള അധ്യാപകരായിരിയ്ക്കും സ്കൂളില്‍ പഠിപ്പിയ്ക്കുക. ലണ്ടന്‍, ഹോങ്കോങ്, അമ്മന്‍, അബുദാബി, കൊളംബോ, മോണ്‍ട്രീല്‍, ജക്കാര്‍ത്ത, ഹൈദരാബാദ്, ബാംഗ്ലൂര്‍, ഊട്ടി, ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രമുഖ സ്കൂളുകളില്‍ പഠിപ്പിയ്ക്കുന്ന അധ്യാപകര്‍ ഈ സ്കൂളില്‍ ക്ലാസ്സുകളെടുക്കും.
ബ്രിട്ടനിലെ എലിസബത്ത് മോയിര്‍ ആണ് സ്കൂളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും പോസ്റ് ഗ്രാജ്വേറ്റ് ബിരുദം നേടിയിട്ടുണ്ട്. 25 വര്‍ഷത്തെ അധ്യാപനപരിചയവും ഇവര്‍ക്കുണ്ട്. ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് ഹില്ലബ്രാന്റ് ആണ് സ്കൂള്‍ ഹെഡ്മാസ്റര്‍. ഇദ്ദേഹവും ഓക്സ്ഫോര്‍ഡില്‍ പഠിച്ചയാളാണ്.












Click it and Unblock the Notifications