Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാരക്കേസ്: 14ന് വാദംകേള്‍ക്കും

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി 14ന് വാദംകേള്‍ക്കും.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെ മുന്‍ ഉദ്യോഗസ്ഥനായ പി.എ. വിശ്വംഭരന്‍ നല്‍കിയ ഹര്‍ജി ജസ്റിസ് ആര്‍. ബസന്താണ് തിങ്കളാഴ്ച പരിഗണിച്ചത്.

Mariyam Rasheedaസംസ്ഥാന പൊലീസ് എടുത്തിരുന്ന കേസിന്റെ അന്വേഷണം പിന്നീട് സി ബി ഐ ഏറ്റെടുത്തു. തുടര്‍ന്ന് ചാര പ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു.

പിന്നീട് ദീര്‍ഘകാലം നടന്ന കേസുകള്‍ക്ക് ശേഷമാണ് കേരളത്തില്‍ ജയിലിലായിരുന്ന മാലി യുവതി മറിയം റഷീദ മാലിയിലേയ്ക്ക് മടങ്ങിയത്.

ചാരക്കേസില്‍ പങ്കുണ്ടെന്ന് കേരള പൊലീസ് അന്വേഷണത്തില്‍ ആരോപിയ്ക്കപ്പെട്ട ഐ ജി രമണ്‍ ശ്രീവാസ്തവയുമായി അന്ന് മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരന് ഉണ്ടായിരുന്ന ബന്ധം ആരോപിച്ച് കോണ്‍ഗ്രസിലെ എ വിഭാഗം നടത്തി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അന്ന് കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. തുടര്‍ന്ന് എ. കെ. ആന്റണി മുഖ്യമന്ത്രി ആയി.

കോണ്‍ഗ്രസില്‍ ഒരു നേതൃമാറ്റത്തിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുകയാണ്. അതിന് പിന്നില്‍ കെ. കരുണാകരനാണ്. മുഖ്യമന്ത്രി എ. കെ. ആന്റണിയെ ആ സ്ഥാനത്ത് നിന്ന് മാറ്റുകയാണ് കരുണാകരന്റെ ലക്ഷ്യം. ഈ ശ്രമങ്ങള്‍ നടക്കുമ്പോള്‍ വീണ്ടും ചാരക്കേസ് അന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത് പ്രത്യേക ശ്രദ്ധ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+