കരിപ്പൂരില്‍ നൈറ്റ്ലാന്റിംഗ് ഈ മാസം
ദില്ലി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് രാത്രി ഇറങ്ങാനുള്ള സംവിധാനം ഈ മാസം തന്നെ നിലവില്‍ വരും. വ്യോമയാന സഹമന്ത്രി രാജീവ് പ്രതാപ് റൂഡി എ.കെ. പ്രേമജം എംപിയെ അറിയിച്ചതാണ് ഇക്കാര്യം.
ഇതിനുള്ള പ്രാഥമിക സൗകര്യങ്ങളായ റണ്‍വേ എഡ്ജ് ലൈറ്റ്, അപ്രോച്ച് പാത് ഇന്റിക്കേറ്റര്‍, മുന്നറിയിപ്പ് ലൈറ്റ് എന്നിവ സ്ഥാപിച്ചു കഴിഞ്ഞു. ഇനി റണ്‍വേ ലീഡ് ഇന്‍ ലൈറ്റുകളും കൂടുതല്‍ മുന്നറിയിപ്പ് ലൈറ്റുകളും സ്ഥാപിയ്ക്കണം.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന് ആര്‍കിടെക്റ്റുമാരില്‍ നിന്നും ഡിസൈനുകള്‍ ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications