മലയാളി പൊലീസ് ഓഫീസറെ കൊന്നു
പ്രിസ്റിന: മലയാളിയായ യു എന്‍ പൊലീസ് ഓഫീസറെ കൊസോവയില്‍ വെടിവച്ചുകൊന്നു.
സതീഷ് മേനോന്‍ (43) ആണ് കൊല്ലപ്പെട്ടത്. ആഗസ്ത് മൂന്ന് ഞായറാഴ്ച അര്‍ധരാത്രി സ്ലാതിന ഗ്രാമത്തിന് സമീപം ഒരു യു എന്‍ പൊലീസ് കാറില്‍ സഞ്ചരിക്കുമ്പോഴാണ് സതീഷ് മേനോന് വെടിയേറ്റത്. കാര് ഓടിച്ചിരുന്ന ബ്രിട്ടീഷ് ഓഫീസര്‍ മുറിവേല്‍ക്കാതെ രക്ഷപ്പെട്ടു. അധോലോക സംഘമാണ് കൊലക്ക് പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു.
കൊസോവ നാല് വര്‍ഷം മുമ്പ് യു എന്നിന്റെ നിയന്ത്രണത്തിലായതിന് ശേഷം ആദ്യമായാണ് യു എന്നിന്റെ ഒരു പൊലീസ് ഓഫീസര്‍ കൊല്ലപ്പെടുന്നത്.
ഈയിടെയുണ്ടായ ഗ്രനേഡ് ആക്രമണവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications