എംഎല്‍എ പെന്ഷന് 2500 രൂപ
തിരുവനന്തപുരം: ഒരിയ്ക്കല്‍ എംഎല്‍എയായാല്‍ ഏറ്റവും കുറഞ്ഞ പെന്ഷന് പ്രതിമാസം 2,500 രൂപ കിട്ടും. രണ്ട് വര്‍ഷത്തില്‍ താഴെ എംഎല്എയായിരുന്നാല് ഈ തുക കിട്ടും.
സംസ്ഥാന നിയമസഭാംഗങ്ങളുടെ പെന്ഷന് പരിഷ്കരിച്ച് ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്ത് കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കി. എംഎല്‍എയായി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ 3,000 രൂപ പെന്ഷന് ലഭിയ്ക്കും.
മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ 3,500 രൂപയും നാലുവര്‍ഷത്തിന് 4,000 രൂപയും അഞ്ചുവര്‍ഷത്തിന് 4,500 രൂപയും പ്രതിമാസ പെന്ഷന് ലഭിയ്ക്കും. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ നിയമസഭാംഗങ്ങളായിരുന്നവര്ക്ക് അഞ്ചുവര്‍ഷത്തിനുമേല്‍ പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും പ്രതിമാസം 5,00 രൂപ അധികം ലഭിയ്ക്കും. വിജ്ഞാപനപ്രകാരം ഒരു എംഎല്‍എയ്ക്ക് ലഭിയ്ക്കാവുന്ന പരമാവധി പെന്ഷന് തുക 12,500 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 2003 ജൂലൈ മുതല്‍ ഈ വിജ്ഞാപനം പ്രാബല്യത്തില്‍ വന്നു.