മുത്തങ്ങ: മൂന്ന് പ്രതികളെ സി.ബി.ഐ കസ്റഡിയില്‍ വിട്ടുകൊടുക്കാന്‍ ഉത്തരവ്
കൊച്ചി: മുത്തങ്ങ കേസിലെ മൂന്നു പ്രതികളെ രണ്ടുദിവസത്തേക്ക് സി.ബി.ഐ കസ്റഡിയില്‍ വിട്ടുകൊടുക്കുവാന്‍ എറണാകുളം ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് എം.കെ.കുട്ടികൃഷ്ണന്‍ ഉത്തരവായി.
പ്രതികളെ കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന് സി ബി ഐ ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി ഈ ഉത്തരവിട്ടത്.
യഥാക്രമം 3, 153, 154 പ്രതികളായ ആദിവാസി ഗോത്ര മഹാസഭ പ്രസീഡിയം അംഗം കാഞ്ഞിരംകുളം അശോകന്‍, മൂലങ്കാവ് തേലംപറ്റ രമേശ്, കൊല്ലം മുളവനമലയില്‍ ഹരിദാസന്‍ എിവരെ ഹാജരാക്കാനാണ് നിര്‍ദേശം. ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ കീഴടങ്ങുകയായിരുന്നു.












Click it and Unblock the Notifications