കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഴല്‍ക്കുത്ത് ഫുക്കുവോക്ക ഫെസ്റിവലില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്ത് സപ്തംബര്‍ 12ന് തുടങ്ങുന്ന ജപ്പാനിലെ 13-ാമത് ഫുക്കുവോക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും.

നിഴല്‍ക്കുത്ത് പ്രദര്‍ശിപ്പിക്കുന്ന 27-ാമത്തെ ചലച്ചിത്രോത്സവമാണിത്. ചലച്ചിത്രപരമായ ഉയര്‍ന്ന നിലവാരമാണ് നിഴല്‍ക്കുത്ത് ഉദ്ഘാടനചിത്രമായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഫുക്കുവോക്ക ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടര്‍ താദോ സതോ പറഞ്ഞു.

ചലച്ചിത്രോത്സവത്തില്‍ ആദരിക്കാനായി അടൂര്‍ ഗോപാലകൃഷ്ണനെയും ഒടുവില്‍ ഉണ്ണിക്കൃഷ്ണനെയും അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. സപ്തംബര്‍ 12ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പായി അടൂരും ഒടുവിലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.

ആസ്ട്രേലിയയിലെ ബ്രിസ്ബന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ് ചിത്രം. ബ്രിസ്ബന്‍ ചലച്ചിത്രോത്സവത്തിന് മുമ്പായി സിഡ്നി, മെല്‍ബണ്‍ ചലച്ചിത്രോത്സവങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X