Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഗമണ്ണില്‍ നിര്‍മാണം നിരാധിച്ചു; ഒഴിപ്പിക്കല്‍ തുടങ്ങി

പൈനാവ്-ഇടുക്കി: ഇടുക്കി ജില്ലയിലെ വാഗമണ്‍ കുന്നുകളില്‍ ജില്ലാകളക്ടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു.

പല ആളുകളും കൈയേറിയ ഭൂമി ഒഴിപ്പിയ്ക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കോലാഹലമേട്, വാഗമണ്‍ പുല്‍മേടുകളില്‍ നടന്നുവന്ന മന്ദിര നിര്‍മാണങ്ങളാണ് റവന്യു അധികൃതര്‍ നിരോധിച്ചിരിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പണിയുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരോധന ഉത്തരവു നല്‍കിയതായി എ.ഡി.എം: പി.കെ. ഗോപിനാഥ് അറിയിച്ചു. കഴിഞ്ഞദിവസം വിവാദ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് എ.ഡി.എം. ഈ നടപടികള്‍ കൈക്കൊണ്ടത്. താലൂക്ക് ഓഫിസില്‍ നേരത്തെ ലഭിച്ച 7000-ത്തില്‍പരം പട്ടയങ്ങളില്‍ വെരിഫിക്കേഷന്‍ നടപടിയും ആരംഭിച്ചുകഴിഞ്ഞു.

ഇതിന് പുറമേ കോട്ടയം ജില്ലയിലും ഒഴിപ്പിയ്ക്കല്‍ നടപടി നടക്കുന്നുണ്ട്. വനംവകുപ്പ് കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ വില്ലേജില്‍പ്പെട്ട ദേവസ്വം സ്ഥലത്തെ കയ്യേറ്റം ഒഴിപ്പിച്ചു. ഇവിടെ കൃഷിയിറക്കിയ ആയിരക്കണക്കിന് തേയിലച്ചെടികളും ജോലിക്കാരുടെ താമസത്തിനായി പണിത ഷെഡും വനംവകുപ്പ് നശിപ്പിച്ചു.

വാഗമണിലെ കോലാഹലമേട്ടിലെ മറ്റൊരു കയ്യേറ്റവും വനംവകുപ്പ് ഓഗസ്റ് നാല് തിങ്കളാഴ്ച ഒഴിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തു പരിശോധന നടത്തിവരികയാണ്. ഉളുപ്പൂണിയിലെ കയ്യേറ്റ പ്രദേശങ്ങള്‍ സംബന്ധിച്ചും വനം - റവന്യു വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉളുപ്പൂണിയില്‍ വിവിധ വകുപ്പുകളുടെ ഏക്കറുകണക്കിന് ഭൂമി കയ്യേറ്റക്കാരുടെ പിടിയിലാണ് ഇപ്പോഴും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+