ജക്കാര്‍ത്തയില്‍ സ്ഫോടനം: 10 മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ പ്രധാന ഹോട്ടലുകളിലൊന്നിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 74 പേര്‍ക്ക് പരിയ്ക്കേറ്റു.
യുഎസിലെ വ്യവസായികള്‍ക്ക് കൂടി ഉടമസ്ഥതയുള്ള 33 നിലകളുള്ള മാരിയറ്റ് എന്ന ഹോട്ടലിന്റെ താഴെ നിലകളിലൊന്നിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ശക്തിയില്‍ ഹോട്ടലിന്റെ വിവിധ നിലകളിലെ ജനാലക്കണ്ണാടികള്‍ തകര്‍ന്നുവീണു. ഹോട്ടലിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒട്ടേറെ വാഹനങ്ങള്‍ക്ക് തീപിടിച്ചു. സ്ഫോടനം നടക്കുന്ന സമയത്ത് ഹോട്ടലിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.
സ്ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളായിരിയ്ക്കുമെന്ന് കരുതുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വ്യവസായികളാണ് സാധാരണയായി ഈ ഹോട്ടലില്‍ തങ്ങാറുള്ളത്. കൊല്ലപ്പെട്ടവരില്‍ വിദേശികള്‍ എത്രപേരുണ്ടെന്ന് അറിവായിട്ടില്ല.












Click it and Unblock the Notifications