കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ആറ് മേഖലകളില്‍ നിക്ഷേപമാവാം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സൗദി സര്‍ക്കാരിന്റെ നയമനുസരിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആറ് മേഖലകളില്‍ നിക്ഷേപം നടത്താമെന്ന് ഇന്ത്യന്‍ നിക്ഷേപ കേന്ദ്രത്തിന്റെ വിജ്ഞാപനത്തില്‍ അറിയിച്ചു.

ഇന്‍ഷ്വറന്‍സ്, അച്ചടിയും പ്രസിദ്ധീകരവും, വിദ്യാഭ്യാസം, ടെലികമ്യൂണിക്കേഷന്‍, ഊര്‍ജപ്രസരണവും വിതരണവും, പൈപ്പ്ലൈന്‍ ഡിസ്ട്രിബ്യൂഷന്‍ എന്നീ മേഖലകളിലാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിക്ഷേപം നടത്താവുന്നത്.

ഇന്‍ഷ്വറന്‍സ് മേഖലയില്‍ നിക്ഷേപം അനുവദിക്കുന്നത് സൗദി സര്‍ക്കാരിന്റെ ഇന്‍ഷ്വറന്‍സ് നയവും നിബന്ധനകളും അനുസരിച്ചായിരിക്കും. നിക്ഷേപം നടത്താന്‍ താത്പര്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് സൗദി അറേബ്യ റോയല്‍ എംബസി അംബാസഡര്‍ സലേ മുഹമ്മദ് അല്‍ഗാണ്ഡിയുമായി ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടാനുള്ള മേല്‍വിലാസം: സലേ മുഹമ്മദ് അല്‍ഗാണ്ഡി, അംബാസഡര്‍, റോയല്‍ എംബസി ഒഫ് സൗദി അറേബ്യ, ഡി-12, എന്‍ എസ് ഡി ഇ പാര്‍ട്ട്- 3. ടെലഫോണ്‍ നമ്പര്‍: 011-26252470, 26252471. ഫാക്സ്: 011-25259333, 25257082.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X