കോളവളത്തില് വിഷമുണ്ടെന്ന് ബോര്‍ഡ്
തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയിലെ മാലിന്യത്തില്‍ അപകടകരമായ തോതില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് പോള്‍ തച്ചില്‍ ആഗസ്ത് ആറ് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കൊക്ക കോള ഫാക്ടറിയിലെ മാലിന്യത്തില്‍ കാഡ്മിയത്തിന്റെയും ലെഡിന്റെയും അംശം വളരെ കൂടുതലാണ്. കാഡ്മിയത്തിന്റെ അംശം 201.8 ശതമാനവും ലെഡിന്റെ അംശം 319 ശതമാനവുമാണ് കണ്ടെത്തിയത്.
ഈ മാലിന്യങ്ങള്‍ ഫാക്ടറിയിലും പുറത്തും വളമായി ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദപഠനം ബോര്‍ഡ് നടത്തും.
മാലിന്യത്തില്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കൊക്ക കോള ഉത്പന്നങ്ങളും പരിശോധിക്കേണ്ടതാണ്. എന്നാല്‍ ഇത് ബോര്‍ഡിന്റെ പരിധിയില്‍ പെടുന്നതല്ല. ആരോഗ്യവകുപ്പും ഫുഡ് കണ്‍ട്രോളറുമാണ് ഇതുസംബന്ധിച്ച പരിശോധന നടത്തേണ്ടത്.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ കൊണ്ട് എങ്ങനെ ഈ വിഷാശംങ്ങള്‍ ഇത്രയും അധികം കൂടി എന്നും പരിശോധിയ്ക്കേണ്ടതുണ്ടെന്നും പോള്‍ തച്ചില്‍ പറഞ്ഞു.
പരിശോധനയ്ക്കായി കമ്പനിയുടെ പരിസരത്ത് നിന്ന് വീണ്ടും വെള്ളം എടുത്തിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications