കൊക്കകോള: സിപിഎം സമരത്തിനില്ല
തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി അടച്ചുപൂട്ടുന്നതിന് സി പി എം പ്രക്ഷോഭം നടത്തില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
മൂന്ന് ദിവസം നീണ്ടുനിന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ഫാക്ടറി പൂട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. കുടിവെള്ളക്ഷാമം ഉണ്ടാക്കുംവിധം കൊക്ക കോള ഫാക്ടറി പ്ലാച്ചിമടയില്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്- പിണറായി പറഞ്ഞു.
പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി പൂട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായിയുടെ ഈ പ്രസ്താവന.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൊക്ക കോള ഫാക്ടറിക്ക് അനുമതി നല്‍കിയത് സി പി എമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കിയിരുന്നു. കൊക്ക കോള ഫാക്ടറിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനമെടുത്ത പെരുമാട്ടി പഞ്ചായത്ത് ഭരിക്കുന്നത് എല്‍ ഡി എഫാണ്.












Click it and Unblock the Notifications