ഫാക്സ് കോപ്പിയുമായി മുരളി 18ന് കോടതിയിലെത്തും
തിരുവനന്തപുരം: ഫാക്സ് കേസിലെ രണ്ടാംസാക്ഷിയായി ആഗസ്ത് 18-ാംതീയതി ഫാക്സിന്റെ കോപ്പിയുമായി എത്താമെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.മുരളീധരന്‍ കോടതിയെ അറിയിച്ചു.
മുരളി ഹൈക്കമാന്റില്‍ നിന്ന് കിട്ടിയ ഫാക്സ് കോടതിയില്‍ ഹാജരാക്കണമെന്ന് നേരത്തേ കോടതി വിധിച്ചിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് നിക്സണ്‍ എം.ജോസഫ് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് മുരളീധരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവാഴ്ച മുരളിയെ വിസ്തരിക്കാന്‍ കോടതി നിശ്ചയിച്ചതായിരുന്നു. എന്നാല്‍, അഭിഭാഷകന്‍ മാത്രമേ കോടതിയില്‍ എത്തിയുള്ളു.
ഫാക്സ് വ്യാജമാണെന്നു പറഞ്ഞ് കെ.മുരളീധരന്‍ നടത്തിയ പത്രസമ്മേളനത്തിന്റെ സി.ഡി. ഹാജരാക്കണമെന്ന് കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. സൂര്യ ടി വി ഇതിന്റെ പ്രതി തങ്ങളുടെ പക്കലില്ലെന്നാണ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ആറാം സാക്ഷി കൈരളി ടി വി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുരേഷ് നാരായണന്‍ കോടതിയില്‍ നേരിട്ട് ഹാജരായി. അഹമ്മദ് പട്ടേല്‍ ഫാക്സ് അയച്ചിട്ടില്ലെന്നു പറഞ്ഞ പത്രസമ്മേളനത്തിന്റെ സിഡി ഹാജരാക്കി.
പട്ടേലിന്റെ പേരില്‍ വ്യാജ ഫാക്സ് ഉണ്ടാക്കിയെന്നാരോപിച്ച് മുഖ്യമന്ത്രി എ.കെ.ആന്റണിയെയും യു.ഡി.എഫ്. കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയെയും പ്രതികളാക്കി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കേസ് കൊടുത്തിരുന്നത്.












Click it and Unblock the Notifications