ആലപ്പുഴയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം
ആലപ്പുഴ: ജില്ലയില്‍ ബിജെപി, വിഎച്ച്പി, ആര്‍എസ്എസ് സംഘടനകള്‍ ആഗസ്ത് ആറ് ബുധനാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.
കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യബസ്സുകളും ഓടുന്നില്ല. കടകള്‍ അടഞ്ഞുകിടക്കുകയാണ്. സ്കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍നില കുറവായിരുന്നു.
നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം സിപിഎം-ബിജെപി സംഘട്ടനത്തെ തുടര്‍ന്ന് മൂന്ന് ബിജെപിക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.












Click it and Unblock the Notifications