കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്തെ മ്യൂസിയം നവീകരിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നാപ്പിയര്‍ മ്യൂസിയം ദില്ലിയിലെ നാഷണല്‍ മ്യൂസിയത്തിന്റെ മാതൃകയില്‍ നവീകരിക്കും. മോടിപിടിപ്പിക്കല്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാവും.

മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കള്‍ ചില്ല് കൂട്ടിനുള്ളിലാക്കും. എല്ലാ ഭാഗത്തു നിന്നും പ്രദര്‍ശനവസ്തുക്കള്‍ കാണാനുള്ള സൗകര്യത്തിന് വേണ്ടിയാണിത്. മറ്റ് ഭാഗങ്ങള്‍ മരം കൊണ്ട് മറച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ പ്രദര്‍ശനവസ്തുക്കള്‍ മുന്‍ഭാഗത്തു നിന്ന് മാത്രമേ കാണാനാവൂ.

നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതു പോലെ എല്ലാ പ്രദര്‍ശനവസ്തുക്കളും ക്രമീകരിക്കുമെന്ന് മ്യൂസിയം-മൃഗശാല വകുപ്പ് ഡയറക്ടര്‍ സി. എസ്. യാലക്കി പറഞ്ഞു.

ശാസ്ത്രീയമായി പ്രദര്‍ശനവസ്തുക്കള്‍ സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ നാഷണല്‍ ട്രസ്റ് ഫോര്‍ ആര്‍ട്ട്, കള്‍ച്ചര്‍, ഹെരിറ്റേജിന്റെ സഹകരണത്തോടെ മ്യൂസിയത്തിനകത്ത് പ്രത്യേക ലബോട്ടറി സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രദര്‍ശനവസ്തുക്കളെ അന്തരീക്ഷത്തിലെ ലവണാംശം ബാധിക്കുന്നുണ്ട്. മ്യൂസിയത്തിലെ ഓട് പ്രതിമകളുടെ പുറത്ത് പച്ചപാടുകള്‍ വീണുതുടങ്ങിയിട്ടുണ്ട്.

ചിത്രങ്ങള്‍ക്കും ചുമരിലെ മരം കൊണ്ടുള്ള കലാനിര്‍മിതികള്‍ക്കും വിശദമായ അടിക്കുറിപ്പുകള്‍ തയ്യാറാക്കിവരികയാണ് പുരാവസ്തു വകുപ്പ്. ഗോഥിക് മാതൃകയിലുള്ള മേല്‍ത്തട്ടിന്റെ അറ്റക്കുറ്റപ്പണിയും നടന്നുവരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X