Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്സുമാര്‍ക്ക് സൗജന്യ പരിശീലനം

തൃശൂര്‍: യുഎസ് സര്‍ക്കാര്‍ നടത്തുന്ന യോഗ്യതാ പരീക്ഷയെഴുതുന്നതിന് നഴ്സുമാര്‍ക്ക് കേരളത്തില്‍ പരിശീലനം നല്‍കുമെന്ന് യു എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയായ കണ്‍സള്‍ട്ടന്‍സി സൊലൂഷന്‍സ് ഇന്റര്‍നാഷണലിന്റെ ഡയറക്ടര്‍ ടോം എഡ്വാര്‍ഡ്സ് പറഞ്ഞു.

കോട്ടയത്തെ മഞ്ഞൂരാന്‍സ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് പരിശീലനം നല്‍കുന്നത്. പരിശീലനം സൗജന്യമായിരിക്കും. സൊസൈറ്റി നടത്തുന്ന സ്ക്രീനിംഗ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് നേടുന്നവരെ പരിശീലനത്തിന് തിരഞ്ഞെടുക്കും.

യു എസില്‍ നഴ്സുമാര്‍ക്കുള്ള ജോലിസാധ്യത വളരെ കൂടുതലാണെന്നും അടുത്ത 20 വര്‍ഷത്തേക്ക് ഈ സ്ഥിതി മാറില്ലെന്നും ടോം എഡ്വേര്‍ഡ് പറഞ്ഞു.

കൂടുതല്‍ ആകര്‍ഷകമായ മറ്റ് ജോലികള്‍ തേടിപ്പോവുന്നതിനാല്‍ അമേരിക്കക്കാര്‍ നഴ്സിംഗ് രംഗത്തെത്താന്‍ മടികാണിക്കുന്നു. ഇതുമൂലം അമേരിക്കയിലെ ആശുപത്രികളില്‍ നഴ്സുമാരെ കിട്ടിനില്ലാത്ത സ്ഥിതിയാണ്.

യു എസിലെ ആശുപത്രികളുടെ കണക്കനുസരിച്ച് 10 ലക്ഷം നഴ്സുമാരെയാണ് ആ രാജ്യത്ത് വേണ്ടത്. അടുത്ത 20 വര്‍ഷത്തേക്ക് നഴ്സുമാരുടെ ദൗര്‍ലഭ്യം വര്‍ധിക്കും. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച പരിശീലനം ലഭിച്ചവരാണ് ഇന്ത്യയിലെ നഴ്സുമാരെന്നതിനാല്‍ അവര്‍ക്കാണ് മുന്‍ഗണന ലഭിക്കുന്നത്.

നഴ്സിംഗില്‍ ഡിപ്ലോമയുള്ളവര്‍ക്കും ബിരുദുള്ളവര്‍ക്കും യു എസില്‍ ജോലി സാധ്യതയുണ്ട്. നഴ്സുമാര്‍ക്ക് യു എസില്‍ വര്‍ഷത്തില്‍ ലഭിക്കുന്ന ശമ്പളം ഏകദേശം 16.8 ലക്ഷം മുതല്‍ 21.6 ലക്ഷം രൂപ വരെ ലഭിയ്ക്കും. സാധാരണ രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.

ആശുപത്രികളില്‍ വേണ്ടത്ര നഴ്സുമാരെ കിട്ടാത്തതിനാല്‍ നഴ്സുമാര്‍ക്കുള്ള ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കാനുള്ള നീക്കത്തിലാണ് യു എസ് അധികൃതര്‍. ഇപ്പോള്‍ യോഗ്യതാ പരീക്ഷ പാസായതിന് ശേഷം ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെടുക്കും. ഇത് ആറ് മാസമായി ചുരുക്കാനാണ് നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+