മണലിന് ബദല്‍ സാമഗ്രിയുണ്ടാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: കെട്ടിടനിര്‍മാണത്തിന് മണലിന് പകരം ബദല്‍ സാമഗ്രി ഉപയോഗിക്കാന്‍ ഭൗമശാസ്ത്ര പഠന കേന്ദ്രം നിര്‍ദേശിച്ചതായി റവന്യു മന്ത്രി കെ. എം. മാണി അറിയിച്ചു.
അനിയന്ത്രിതമായി മണല്‍വാരല്‍ നിമിത്തം നശിക്കുന്ന നദികളെ സംരക്ഷിക്കാനുള്ള മാര്‍ഗമായാണ് ഭൗമശാസ്ത്ര പഠന കേന്ദ്രം ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
മണലിന് ബദല്‍ സാമഗ്രി വികസിപ്പിക്കാനും കെട്ടിട നിര്‍മാണത്തിന് മണല്‍ പ്രധാനഘടകമായി ഉപയോഗിക്കാത്ത സാങ്കേതികവിദ്യക്ക് രൂപം നല്‍കാനുമാണ് ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ നിര്‍ദേശം.
കെ. രാധാകൃഷ്ണന്റെ (സി പി എം) ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications