മരുന്ന് കമ്പനികള്‍ക്കെതിരെ നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യായവില മരുന്നുഷോപ്പുകള്‍ക്ക് മരുന്ന് നല്‍കാത്ത കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ നിയമസഭയില്‍ പറഞ്ഞു.
ന്യായവില ഷാപ്പുകള്‍ക്ക് മരുന്ന് നല്‍കുന്നത് സംബന്ധിച്ച് മരുന്ന് കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
ചില കമ്പനികള്‍ ന്യായവില മരുന്ന്ഷാപ്പുകള്‍ക്ക് മരുന്ന് നല്‍കില്ലെന്ന കടുംപിടുത്തത്തിലാണ്. അത്തരം കമ്പനികളെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
ഇത്തരം കമ്പനികളുമായി പല തവണ ചര്‍ച്ച നടത്തിയതാണ്. ചര്‍ച്ചയില്‍ അവര്‍ മരുന്ന് വിതരണം ചെയ്യാമെന്ന് സമ്മതിയ്ക്കുമെങ്കിലും പിന്നീട് അതിനനുസരിച്ച് പ്രവര്‍ത്തിയ്കാറില്ല. മന്ത്രി പറഞ്ഞു.












Click it and Unblock the Notifications