ശസ്ത്രക്രിയയ്ക്കായി സൂപ്പി യുഎസിലേക്ക്
തിരുവനന്തപുരം: മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായി മന്ത്രി നാലകത്ത് സൂപ്പി അമേരിക്കയിലേക്ക് പുറപ്പെട്ടു. ആഗസ്ത് ആറ് ബുധനാഴ്ച പുലര്‍ച്ചെ 2.30നുള്ളവിമാനത്തിലാണ് സൂപ്പി ന്യൂയോര്‍ക്കിലേക്ക് പോയത്.
അമേരിക്കയിലെ റോച്ചസ്ററിലുള്ള മേയോ ക്ലിനിക്കിലാണ് സൂപ്പിയ്ക്ക് ശസ്ത്രക്രിയ. മന്ത്രിയുടെ കൂടെ ഭാര്യ റജീന, സഹോദരന്‍ പാലക്കാട്ട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഓഫീസറായ നാലകത്ത് ഹംസ, ഡോ. ഷാജി പ്രഭാകരന്‍ എന്നിവരും ഉണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തും. ശസ്ത്രക്രിയ അടുത്തയാഴ്ച നടക്കും. വിമാനത്താവളത്തില്‍ മന്ത്രിയെ യാത്രയാക്കാന്‍ മന്ത്രി കെ.എം. മാണി, ഉന്നതവിദ്യാഭ്യാസസെക്രട്ടറി കെ. മോഹന്‍ദാസ്, പൊതുഭരണ സെക്രട്ടറി ലിസി ജേക്കബ്, പഴ്സണല്‍ സ്റാഫ് അംഗങ്ങള്‍ എന്നിവരെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എ.കെ. ആന്റണി, മന്ത്രി കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി എന്നിവര്‍ സൂപ്പിയ്ക്ക് യാത്രാമംഗങ്ങള്‍ നേരാന്‍ എത്തിയിരുന്നു.












Click it and Unblock the Notifications