വിദ്യാര്‍ഥി സമരം: ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥി സമര സമിതി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു.
ബിനോയ് വിശ്വത്തിന്റ്െ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണെന്നും ഇരുക്കൂട്ടരും വിട്ടുവീഴ്ച ചെയ്താലേ പ്രശ്നം പരിഹരിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്നും സമരം തുടങ്ങി ഇത്രയും ദിവസമായിട്ടും ചര്‍ച്ചക്ക് പോലും വിളിക്കാത്ത നടപടി ശരിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.












Click it and Unblock the Notifications