Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളുടെ രാത്രിജോലി: മാര്‍ഗരേഖയായി

കോഴിക്കോട്: രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തുന്ന മാര്‍ഗരേഖകള്‍ തൊഴില്‍ വകുപ്പ് പുറപ്പെടുവിച്ചു.

ഇതനുസരിച്ച് സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും സ്ഥാപനങ്ങളില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന സ്ത്രീജീവനക്കാര്‍ക്ക് മതിയായ സംരക്ഷണം നല്‍കിയിരിക്കണം. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ജോലി സമയം വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെയായിരിക്കും. രാത്രി ഷിഫ്റ്റില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീകളുടെ എണ്ണം രണ്ടില്‍ കൂടുതലായിരിക്കണം.

രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ദിവസങ്ങളില്‍ സ്ത്രീജീവനക്കാര്‍ താമസസ്ഥാലത്തു നിന്നും കമ്പനിയിലേക്ക് വരുന്നതിനും പകുന്നതിനും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിരിക്കണം. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമുണ്ടാവണം.

ഹോട്ടലുകള്‍, റസ്റോറന്റുകള്‍, വിനോദസഞ്ചാര, ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങള്‍, മത്സ്യ സംസ്കരണ യൂണിറ്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍, വസ്ത്രനിര്‍മാണ യൂണിറ്റുകള്‍, എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഈ മാര്‍ഗരേഖകള്‍ ബാധകമാണ്.

ഐ ടി മേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചിരുന്നുവെന്നും ഇത് എല്ലാ മേഖലകള്‍ക്കും ബാധകമാക്കുകയാണെന്നും തൊഴില്‍ സെക്രട്ടറി എലിയാസ് ജോര്‍ജ് പറഞ്ഞു. പീഡന മുക്തമായ അന്തരീക്ഷം എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചത്.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എപ്പോള്‍ മുതല്‍ നടപ്പില്‍ വരുമെന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം അടുത്തുതന്നെയുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+