ബഹളം: ലോക്സഭ നിര്‍ത്തിവച്ചു
ദില്ലി: കാര്‍ഗില്‍ യുദ്ധത്തിനായി ആയുധങ്ങള്‍ വാങ്ങിയതു സംബന്ധിച്ച പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ ചൊല്ലി പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് ആഗസ്ത് ഏഴ് വ്യാഴാഴ്ച ലോക്സഭ മുപ്പത് മിനുട്ട് നേരത്തെക്ക് നിര്‍ത്തിവച്ചു.
പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരെ നടപടി വേണമെന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഐക്യകണ്ഠേനയുള്ള ശുപാര്‍ശ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബഹളം വച്ചത്.
രാവിലെ സഭ സമ്മേളിച്ചയുടനെ ചോദ്യോത്തരവേള മാറ്റിവയ്ക്കാനും അക്കൗണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരപ്രമേയം അനുവദിയ്ക്കാനും ആവശ്യപ്പെട്ട് നോട്ടീസ് നല്കിയിട്ടുണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷാംഗങ്ങള്‍ ഒച്ചപ്പാടുണ്ടാക്കാന്‍ തുടങ്ങി.
രാജ്യസഭയിലും പ്രശ്നം ഉന്നയിക്കപ്പെട്ടു. കാര്‍ഗില്‍ യുദ്ധം സംബന്ധിച്ച പൂര്‍ണ വിവരം അക്കൗണ്ട്സ് കമ്മിറ്റിക്ക് സര്‍ക്കാര്‍ നല്‍കാത്തതെന്തുകൊണ്ടാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരാഞ്ഞു. സഭ സമ്മേളിച്ചയുടനെ ഫെര്‍ണാണ്ടസ് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അംഗം സുരേഷ് പചോരി ആവശ്യപ്പെട്ടു.












Click it and Unblock the Notifications