പാര്‍ലമെന്റില്‍ കോളകള്‍ നിരോധിച്ചു
ദില്ലി: പാര്‍ലമെന്റില്‍ പെപ്സി, കൊക്കകോള എന്നീ ലഘുപാനീയങ്ങള്‍ നിരോധിച്ചു. ലഘുപാനീയങ്ങളില്‍ അപായകരമായ തോതില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ ഇവ നിരോധിച്ചത്.
കഴിഞ്ഞ ദിവസം സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറോണ്‍മെന്റ് എന്ന സ്ഥാപനം നടത്തിയ പരിശോധനയിലാണ് 12ഓളം ലഘുപാനീയങ്ങളില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയത്. ഇതേക്കുറിച്ച് സമഗ്രറിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
പ്രശ്നത്തെക്കുറിച്ച് പൂര്‍ണ്ണവിവരം ലഭിച്ചശേഷം സഭയെ അറിയിയ്ക്കാമെന്നും സുഷമാ സ്വരാജ് പറഞ്ഞു. പെപ്സി, കൊക്കകോള എന്നിവ നിരോധിയ്ക്കാന്‍ എംപിമാര്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു. പെപ്സി, കൊക്കകോള എന്നിവ ഉല്പാദിപ്പിക്കുന്ന ലഘുപാനീയങ്ങളുടെ സാമ്പിളുകള്‍ പരിശോധിയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.












Click it and Unblock the Notifications