ആന്റണി അയയുന്നു
തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
കേരളത്തിലെ സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ വലി യ പങ്ക് മുസ്ലിം ലീഗ് വഹിച്ചിട്ടുണ്ട്. മുസ്ലിം ലീഗുമായി വളരെ നല്ല ബന്ധമാണ് കോണ്‍ഗ്രസിനുള്ളത്. അത് മെച്ചപ്പെടുത്താന്‍ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോവും. ലീഗുമായി നടത്തുന്ന ചര്‍ച്ച വളരെ നല്ല നിലയിലാണ് മുന്നോട്ടുപോവുന്നത്.
ആഗസ്ത് ആറ് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
വിദേശത്തെ മലയാളികളെ വേദനിപ്പിക്കാന്‍ ശ്രമിച്ചില്ല. അവര്‍ കേരളത്തിന് നല്‍കിയ സംഭാവന എന്താണെന്ന് വ്യക്തമാണ്. കേരളത്തിന്റെ വിദേശത്തെ അംബാസിഡര്‍മാര്‍ എന്നാണ് അവര്‍ അറിയപ്പെടുന്നതുതന്നെ.
ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മറ്റേതു കക്ഷിയേക്കാളും വ്യക്തമായ കാഴ്ചപാട് കോണ്‍ഗ്രസിനുണ്ട്. വടക്കേ ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ സൗഹാര്‍ദം നിലനില്‍ക്കാന്‍ എല്ലാവരും വിചാരിക്കണം. അതുകൊണ്ടാണ് താന്‍ അത്തരത്തില്‍ പ്രസ്താവന നടത്തിയത്. ഭൂരിപക്ഷ സമുദായത്തില്‍ സൗഹാര്‍ദത്തിലിരിക്കുന്ന സ്ഥിതിയുണ്ടാവണം.
ഇപ്പോഴത്തെ പ്രശ്നങ്ങള്‍ താത്കാലികമാണെന്നും അവ പരിഹരിക്കപ്പെടുമെന്നും ആന്റണി പറഞ്ഞു.
ന്യൂനപക്ഷ പ്രസ്താവന സംബന്ധിച്ച യു ഡി എഫിലുണ്ടായ പ്രതിസന്ധി തീര്‍ക്കാന്‍ ആന്റണിയുടെ പ്രസ്താവന ഉപകരിക്കുമെന്നാണ് കരുതുന്നത്. തന്റെ ന്യൂനപക്ഷ പ്രസ്താവന സംബന്ധിച്ച് യാതൊന്നും പറയാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന ആന്റണി വിവാദത്തെ തുടര്‍ന്ന് ആദ്യമായാണ് മൃദുസമീപനത്തോടെ സംസാരിക്കുന്നത്.












Click it and Unblock the Notifications