വിഷമുണ്ടെങ്കില്‍ കോള ഫാക്ടറി അടയ്ക്കും
തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി പുറന്തള്ളുന്ന മാലിന്യത്തില്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തിയാല്‍ ഫാക്ടറി അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ നിയമസഭയില്‍ അറിയിച്ചു.
അതേ സമയം കൊക്ക കോള ഫാക്ടറിയില്‍ നിന്നുള്ളമാലിന്യത്തില്‍ വിഷമുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് - എസ് നേതാവ് വി. സി. കബീര്‍ എം എല്‍ എ ആവശ്യപ്പെട്ടു.
അതിനിടെ പെപ്സി, കൊക്ക കോള പാനീയങ്ങളില്‍ വിഷമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്ലാച്ചിമടയിലെ ഫാക്ടറിക്കെതിരായ സമരം ശക്തിപ്പെട്ടിട്ടുണ്ട്. കൂടുതല്‍ സംഘടനകള്‍ സമരരംഗത്തേക്ക് വന്നിരിയ്ക്കുകയാണ്.












Click it and Unblock the Notifications