കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാഗോര്‍ തിയേറ്റര്‍ സാംസ്കാരിക കേന്ദ്രമാക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ടാഗോര്‍ തിയേറ്റര്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനിക സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.

മൂന്ന് ഓഡിറ്റോറിയങ്ങളായി തിയേറ്റര്‍ വികസിപ്പിക്കാനാണ് പദ്ധതി. 1000 പേര്‍ക്കും 500 പേര്‍ക്കു ഇരിക്കാവുന്ന രണ്ട് ഓഡിറ്റോറിയങ്ങളും 500 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ആംഫിതിയേറ്ററും നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. 1245 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയമാണ് ഇപ്പോള്‍ ടാഗോര്‍ തിയേറ്ററിലുള്ളത്.

ചെലവിന്റെ പ്രധാനഭാഗവും വാണിജ്യ ആവശ്യങ്ങള്‍ക്ക് പാട്ടത്തിന് കൊടുത്ത് ഉണ്ടാക്കാനാണ് പദ്ധതി. പദ്ധതിയനുസരിച്ച് കരകൗശല മേഖല, പ്രദര്‍ശനഹാള്‍, ആര്‍ട് ഗ്യാലറി, കോണ്‍ഫറന്‍സ് ഹാള്‍, റസ്റോറന്റ്, റിക്രിയേഷന്‍ സെന്റര്‍, ഓഫീസുകള്‍, ഷോപ്പിംഗ് ആര്‍ക്കേഡ് എന്നിവയാണ് കോംപ്ലക്സിലുണ്ടാവുക. ഇവ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും.

പദ്ധതിക്കായി ആഗോള ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്ത് 16 ആണ്.

തിയേറ്റര്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. 1965ല്‍ കേന്ദ്രസര്‍ക്കാറിന്റെ ഫണ്ടോടെയാണ് തിയേറ്റര്‍ സ്ഥാപിച്ചത്. കോംപ്ലക്സ് വികസിപ്പിക്കുന്നതിന് 2002-2003ല്‍ 20 ലക്ഷവും 2003-2004ല്‍ 30 ലക്ഷവും ബജറ്റ് വിഹിതമായി അനുവദിച്ചിട്ടുണ്ട്. ഇത് ഉപയോഗിക്കാതെ കോംപ്ലക്സ് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനാണ് നീക്കമെന്ന് പദ്ധതിയുടെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ 3.5 ലക്ഷം രൂപ കോംപ്ലക്സില്‍ നിന്നും വാര്‍ഷിക വരുമാനമായി ലഭിക്കുന്നുണ്ട്.

പദ്ധതിയുടെ കണ്‍സള്‍ട്ടന്റിന്റെ നിയമനവും വിമര്‍ശനത്തിടയാക്കിയിട്ടുണ്ട്. 23 ലക്ഷമാണ് കണ്‍സള്‍ട്ടന്റിന് കണ്‍സള്‍ട്ടന്‍സി ഫീസായി നല്‍കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X