ഫാക്ട് സഹ. മേഖലയിലാക്കാന്‍ നീക്കം
തിരുവനന്തപുരം: ഫാക്ട് സഹകരണമേഖലയിലാക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സഹകരണമന്ത്രി എം. വി. രാഘവന് ദില്ലിക്ക് പോവുമെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന് നിയമസഭയില്‍ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഫാക്ട് സ്വകാര്യ മേഖലക്ക് കൈമാറാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ മുഖ്യമന്ത്രി എ. കെ. ആന്റണി തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഫാക്ടിലെ തൊഴിലാളികളുടെ സമരം പിന്‍വലിച്ചു. ആഗസ്ത് ആറ് ബുധനാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ ജീവനക്കാര്‍ ജോലിക്ക് കയറിത്തുടങ്ങി.
ഫാക്ട് സ്വകാര്യവല്‍ക്കരിക്കുന്നത് തടയാനുള്ള എല്ലാ നടപടികള്‍ക്കും സഹകരണമന്ത്രി എം. വി. രാഘവനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തൊഴിലാളി നേതാക്കളെ അറിയിച്ചു. ഇതിനായി രാഘവന് ആഗസ്ത് 13ന് ദില്ലിക്ക് തിരിക്കും.
അതിനിടെ ഫാക്ടിന്റെ നടത്തിപ്പ് ഇഫ്കോയെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
ഫാക്ടിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നൂറോളം ഫാക്ട് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രശ്നത്തില്‍ നൂറ്റമ്പതോളം ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ഫാക്ട് അധികൃതര്‍ ലിസ്റ് തയ്യാറാക്കി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications