ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ ഹൈക്കോടതി
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥ ഒരു മാസത്തിനുള്ളില്‍ നടപ്പിലാക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടു.
ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, ജസ്റിസുമാരായ ജെ. ബി. കോശി, എ. കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ആഗസ്ത് ഏഴ് വ്യാഴാഴ്ച ഈ വിധി പുറപ്പെടുവിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി കെ. നാരായണന്‍നായര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധി.
മോട്ടോര്‍ വാഹന നിയമത്തിലെ 127-ാം ഭാഗമനുസരിച്ചും മോട്ടോര്‍ വാഹന ചട്ടങ്ങളിലെ 347-ാം ചട്ടമനുസരിച്ചും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരും പിന്നിലെ സീറ്റിലിരിക്കുന്നവരും ഹെല്‍മറ്റ് നിര്‍ബന്ധമായി ധരിച്ചിരിക്കേണ്ടതാണെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications