ഐഐഐടി എംകെയ്ക്ക് പുതിയ പ്രൊജക്ട് വിംഗ്
തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് മാനേജ്മെന്റ്-കേരള (ഐഐഐടി എം- കെ)യുടെ പുതിയ പ്രൊജക്ട് വിംഗ് ആഗസ്ത് ഏഴ് വ്യാഴാഴ്ച പ്രവര്‍ത്തനം ആരംഭിക്കുന്നു.
വിവരസാങ്കേതികവിദ്യാമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ടെക്നോപാര്‍ക്കിലെ പുതിയ പ്രൊജക്ട് വിംഗിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
ഐഐടിഎംകെയുടെ എല്ലാ പദ്ധതികളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനകേന്ദ്രം ഇനിമുതല്‍ പുതിയ പ്രൊജക്ട് വിംഗിലായിരിക്കും. കേരള വിദ്യാഭ്യാസ ഗ്രിഡിന്റെ പ്രവര്‍ത്തനകേന്ദ്രവും കര്‍ഷക ഇന്‍ഫര്‍മേഷന്‍സ് സിസ്റംസ് സര്‍വീസസ് ആന്റ് നെറ്റ്വര്‍ക്കിംഗ് പദ്ധതിയുടെ കാര്‍ഷിക വിവര ശേഖരണ കേന്ദ്രവും ഇവിടെയായിരിക്കും പ്രവര്‍ത്തിക്കുക.
തിരുവനന്തപുരം എഞ്ചിനിയീറിംഗ് കോളജിന്റെ ഫാക്കല്‍റ്റിയ്ക്കായി ശില്പശാല വ്യാഴാഴ്ച ആരംഭിക്കും. ശില്പശാല ശനിയാഴ്ച വരെ നീണ്ടുനില്‍ക്കും.












Click it and Unblock the Notifications