തമിഴ്നാടിന് ഇടപെടാന്‍ അവകാശമില്ല: മന്ത്രി
തിരുവനന്തപുരം: ചൈനീസ് സഹകരണത്തോടെ കേരളം നടപ്പിലാക്കുന്ന 14 ജലവൈദ്യുത പദ്ധതികളെ അവതാളത്തിലാക്കാന്‍ തമിഴ്നാടിനാവില്ലെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ നിയമസഭയില്‍ അറിയിച്ചു.
കേരളത്തിന്റെ മാത്രമായ ഈ നദികള്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമില്ല. അതുകൊണ്ട് ഈ നദികളിന്മേല്‍ തമിഴ്നാടിന് അവകാശവാദം ഉയര്‍ത്താനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ചൈനീസ് സഹകരണത്തോടെ നടപ്പിലാക്കുന്ന നാല് പദ്ധതികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കേന്ദ്ര വൈദ്യുതി അതോറിറ്റിക്ക് തമിഴ്നാട് പരാതി നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വൈദ്യുതി പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതില്‍ കേന്ദ്രം ഉദാരമായ നയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 400 മുതല്‍ 500 വരെ മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എട്ട് പദ്ധതികള്‍ക്ക് നിസ്സാര കാരണങ്ങളാല്‍ അനുമതി നീട്ടിക്കൊണ്ടുപോവുകയാണ്.
സംസ്ഥാനത്തിന്റെ ഊര്‍ജ പ്രതിസന്ധി കണക്കിലെടുത്ത് കുരിയക്കുട്ടി-കാരപ്പാറ പദ്ധതിക്കായി പുതിയ ഒരു പദ്ധതി നിര്‍ദേശം കൂടി സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിത്തും. നേരത്തെ രണ്ട് തവണ ഈ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.












Click it and Unblock the Notifications