വിദ്യാര്‍ഥികള്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു
തിരുവനന്തപുരം: സര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന സമരസമിതി നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ വിദ്യാര്‍ഥികളുടെ പ്രകടനം അക്രമാസക്തമായി. പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ഗ്രനേഡ് എറിയുകയും ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
വിവിധ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രകടനം സെക്രട്ടറിയേറ്റ് പടിക്കല്‍ വച്ചാണ് അക്രമാസക്തമായത്. വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. നട്ടെല്ലിനാണ് ഇയാള്‍ക്ക് ഗ്രനേഡ് പ്രയോഗത്തില്‍ പരിക്കേറ്റിരിക്കുന്നത്.
പൊലീസ് തീര്‍ത്ത ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും കല്ലേറുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ് നടന്നത്. വിദ്യാര്‍ഥികളെ പൊലീസ് വളച്ചുവച്ചു തല്ലി. പൊലീസിന്റെ തല്ലില്‍ ചില വിദ്യാര്‍ഥികളുടെ തലപൊട്ടി.
സംഭവത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ ഗതാഗതം സ്തംഭിച്ചു.
അതിനിടെ തിരുവനന്തപുരം മോഡല്‍ സ്കൂള്‍ ജംഗ്ഷനില്‍ പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ അരമണിക്കൂറോളം കല്ലേറുണ്ടായി. പൊലീസ് സ്കൂളില്‍ കടന്ന് ഏതാനും വിദ്യാര്‍ഥികളെ കസ്റഡിയിലെടുത്തു.












Click it and Unblock the Notifications