Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയുടെ പേഴ്സണല്‍ സ്റാഫിനും വാഗമണില്‍ ഭൂമി

പൈനാവ്: വാഗമണില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റാഫില്‍ പെട്ട ആളിനും ഭൂമി ഉള്ളതായി സംശയിയ്ക്കുന്നു. കൈയേറ്റം തടയാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ അട്ടിമറിയ്ക്കാന്‍ ഈയാളും നീക്കങ്ങള്‍ നടത്തുന്നതായാണ് കരുതുന്നത്.

സര്‍ക്കാര്‍ നീക്കങ്ങള്‍ അട്ടിമറിയ്ക്കാന്‍ രാഷ്ട്രീയ ഭേദമെന്യേ എല്ലാ കൈയേറ്റക്കാരും ഒന്നിച്ചിട്ടുണ്ട്. വന്‍കിടക്കാരായ കൈയേറ്റക്കാര്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ രാഷ്ട്രീയക്കാരുടെ സഹായത്തോടെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായിട്ടാണ് സൂചന.

കോട്ടയം ജില്ലയിലെ പാലായിലെ പ്രമുഖ വസ്ത്രവ്യാപാരിക്കും സ്വര്‍ണവ്യാപാരിക്കും ഇവിടെ നിര്‍മാണത്തിലിരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമുണ്ട്. സിപിഎമ്മിലെ പ്രാദേശിക നേതാവിനുള്ള സ്ഥലത്തും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു.

ഒരു മുന്‍ ബ്ലേഡ് കമ്പനി ഉടമയും ഇവിടെ വിനോദ സഞ്ചാര കേന്ദ്രം പണിയുന്നുണ്ട്. ബ്ലേഡ്കമ്പനി നടത്തി വന്‍തുക വെട്ടിച്ച് ഒടുവില്‍ പാപ്പരായി പ്രഖ്യാപിച്ച ഒരു മുന്‍ സിനിമാ നിര്‍മാതാവിന്റെ നിയന്ത്രണത്തിലാണ് ഒരു റിസോര്‍ട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായിവരുന്നത്.

രാഷ്ട്രീയക്കാര്‍ക്കും കച്ചവടക്കാര്‍ക്കും മാത്രമല്ല വനംവകുപ്പില്‍ വാച്ചറായ കോലാഹലമേട് സ്വദേശിക്കും ഇവിടെ ഭൂമിയുണ്ട്. വാഗമണില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന സമ്പന്നര്‍ കൈയേറ്റം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. 2002 ജൂലായില്‍ വാഗമണിലെ കൈയേറ്റം നേരില്‍ക്കണ്ട് ബോധ്യപ്പെട്ട ആര്‍ഡിഒ ടി.ടി.ആന്റണി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ പ്രദേശത്ത് നല്‍കിയ പട്ടയങ്ങളുടെ പരിശോധന ആരംഭിച്ചതും ഇക്കാലത്താണ്. എന്നാല്‍ വന്‍കിടക്കാരുടെ ഇടപെടല്‍മൂലം തുടര്‍നടപടികള്‍ ഉണ്ടായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+