ജലത്തര്‍ക്കം: കേന്ദ്ര സംഘം എത്തുന്നു
ദില്ലി: കേരളവും തമിഴ്നാടും തമ്മിലുള്ള നദീജലത്തര്‍ക്കം പഠിയ്ക്കാന്‍ കേന്ദ്രസംഘം എത്തുന്നു. പ്രധാനമായും അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതി സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിയ്ക്കാനാണ് കേന്ദ്രസംഘം എത്തുക.
ഒക്ടോബറില്‍ കേന്ദ്രസംഘം കേരളത്തിലെത്തുമെന്ന് കേന്ദ്ര നിയമസഹമന്ത്രി പി.സി. തോമസ് ആഗസ്ത് ഏഴ് വ്യാഴാഴ്ച ദില്ലിയില്‍ വാര്‍ത്താലേഖകരെ അറിയിച്ചു. കേന്ദ്രസംഘത്തെ അയയ്ക്കുന്ന കാര്യം നദീസംയോജനപദ്ധതിയുടെ ടാസ്ക്ഫോഴ്സ് ചെയര്‍മാന്‍ സുരേഷ് പ്രഭുവാണ് തോമസിനെ അറിയിച്ചത്.
അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതിയില്‍ കേരളത്തിന്റെ താല്പര്യത്തിന് വിരുദ്ധമായ നടപടികള്‍ ഉണ്ടാകില്ലെന്ന് സുരേഷ്പ്രഭു ഉറപ്പുനല്കിയിട്ടുണ്ടെന്നും പി.സി. തോമസ് അറിയിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതിസംബന്ധിച്ചന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് നിവേദനം സുരേഷ് പ്രഭുവിന് നിവേദനം നല്കിയിരുന്നു.
പി.സി. തോമസിന് പുറമെ ഐഎഫ്ഡിപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ചാണ്ടിപ്പിള്ള, ജനറല്‍ സെക്രട്ടറി മാത്യു പി. തോമസ് എന്നിവരാണ് സുരേഷ് പ്രഭുവിനെ കണ്ട് നിവേദനം നല്കിയത്.












Click it and Unblock the Notifications