ഖത്തറില്‍ കിരീടാവകാശിയെ മാറ്റി
ദോഹ: ഖത്തറിന്റെ പുതിയ കിരീടാവകാശിയായി ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍താനിയെ നിയമിച്ചു. ഖത്തര്‍ രാജാവിന്റെ ഇളയമകനാണ് ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍താനി. നേരത്തെ മൂത്തമകന്‍ ഷെയ്ഖ് ജസിം ആയിരുന്നു കിരീടാവകാശി.
മൂത്തമകന്റെ യുഎസ് വിരുദ്ധ നിലപാടുകള്‍ പരസ്യമായതോടെയാണ് ഖത്തര്‍ രാജാവ് ഹമദ് ബിന്‍ ഖലീഫ ഇളയമകനെ കിരീടാവകാശിയായി വാഴിച്ചത്.
ഖത്തിറിന്റെ എണ്ണസമ്പത്ത് അമേരിക്ക കയ്യടക്കുന്നതിനെതിരെ മൂത്തമകന്‍ ജസിം ശബ്ദമുയര്‍ത്തിയതായി റിപ്പോട്ടുണ്ടായിരുന്നു. യു.എസ്. സമ്മര്‍ദ്ദമാണ് ഇദ്ദേഹത്തിന്റെ സ്ഥാനചലനത്തിനു കാരണമെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി പറയുന്നു.
ഇറാഖിനെതിരായ യുദ്ധത്തില്‍ അമേരിക്കയുടെ പ്രധാന താവളമാണ് ഖത്തര്‍. അവിടെയാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ആസ്ഥാനങ്ങളിലൊന്ന്.












Click it and Unblock the Notifications