Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിന്‍സിപ്പലിന്റെ കൊല : ഭാര്യ അറസ്റില്‍

മൂവാറ്റുപുഴ: ശ്രീനാരായണ ബിഎഡ് കോളെജിലെ പ്രിന്‍സിപ്പല്‍ ആരക്കുഴ കിഴക്കേല്‍ ഡോ. മാത്യു ജോര്‍ജ്ജിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെയും മകനെയും അറസ്റ് ചെയ്തു. ഭാര്യ ഏലമ്മ(65), മകന്‍ ബിജോ (30) എന്നിവരെയാണ് പൊലീസ് കസ്റഡിയിലെടുത്തത്.

ഇവരെ ആഗസ്ത് 21 വരെ റിമാന്റില്‍ വയ്ക്കാല്‍ മൂവാറ്റുപുഴ മജിസ്ട്രേറ്റ് ഉത്തരവായി. കേസിലെ മറ്റൊരു പ്രതിയായ ബിജോയുടെ സുഹൃത്ത് ബെന്നിയെ പൊലീസ് തിരയുന്നു. പൊലീസ് പറയുന്ന കഥ ഇങ്ങിനെ: തലേന്ന് നിശ്ചയിച്ച പദ്ധതിയനുസരിച്ച് രാവിലെ ബെന്നി ടാറ്റാ സുമോയുമായി ഡോ. മാത്യുവിന്റെ വീട്ടിലെത്തി. അപ്പോള്‍ വീടിന്റെ പുറത്തുനില്ക്കുകയായിരുന്ന ബിജോ അകത്തേയ്ക്ക് കയറി കതകടച്ചു. ബെന്നി കോളിംഗ് ബെല്‍ അമര്‍ത്തിയപ്പോള്‍ മാത്യുവാണ് വാതില്‍ തുറന്നത്.

ഈ സമയം ബിജോ മാത്യുവിനെ പിന്നില്‍ നിന്ന് വട്ടംചുറ്റിപ്പിടിച്ചു. പിന്നീട് ബെന്നിയുടെ സഹായത്തോടെ കയ്യും കാലും ബന്ധിച്ചു. കരഞ്ഞു ബഹളം കൂട്ടാന്‍ മാത്യു ശ്രമിച്ചെങ്കിലും വായ തോര്‍ത്ത് മുണ്ടുകൊണ്ട് മൂടിക്കെട്ടി. വീണ്ടും ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ടേപ്പുപയോഗിച്ച് വായും മൂക്കും പൊതിഞ്ഞു.

ഇതേ നിലയില്‍ പൈങ്കുളത്തെ ആശുപത്രിയില്‍ കൊണ്ടുപോയി. കൂടെ ഭാര്യ ഏലമ്മയും ഉണ്ടായിരുന്നു. മനോരോഗിയെന്ന നിലയില്‍ ചികിത്സിപ്പിയ്ക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ അവിടെയെത്തുമ്പോഴേയ്ക്കും മാത്യു മരിച്ചുകഴിഞ്ഞിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞ് ജഡം അടക്കം ചെയ്യാനായിരുന്നു പദ്ധതി. അപ്പോഴേയ്ക്കും പ്രിന്‍സിപ്പലിനെ കാണാതെ ബിഎഡ് കോളെജിലെ ജീവനക്കാര്‍ വീട്ടിലെത്തി. ജഡത്തില്‍ മുറിവുകളും മറ്റും കണ്ട് സംശയം തോന്നി ഇവരാണ് പൊലീസില്‍ വിവരമറിയിച്ചത്. പിന്നീട് പോസ്റ് മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+