ഗസ്റ് ഹൗസുകളില്‍ ഇനി കോള ഇല്ല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഗസ്റ് ഹൗസുകളില്‍ കോളകള്‍ നിരോധിച്ചു. സര്‍ക്കാര്‍ നല്‍കുന്ന പാര്‍ട്ടികളിലും ഇനി മുതല്‍ കോളകള്‍ നല്‍കില്ല. മന്ത്രി എം. എം. ഹസനാണ് ഇത് നിയമസഭയില്‍ വ്യക്തമാക്കിയത്.
സര്‍ക്കാരിന്റെ കാന്റീനുകളിലും കൊക്ക കോളയും പെപ്സിയും വില്ക്കണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. നിയമസഭയില്‍ ഒരു സ്വകാര്യ ബില്‍ ചര്‍ച്ചയ്ക്കിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഭക്ഷ്യ വസ്തു മായം കലര്‍ത്തല്‍ നിയമം പുതുക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചില പുതിയ നിര്‍ദ്ദേശങ്ങള്‍ ഇതിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ ഇവ നടപ്പാക്കും. മാറ്റങ്ങള്‍ അംഗീകരിച്ചാല്‍ സംസ്ഥാനത്ത് ഒരു ഭക്ഷ്യ അഥോറിട്ടിയും സ്ഥാപിയ്ക്കും. ഭക്ഷണ സാധനങ്ങളിലെ മായം ചേര്‍ക്കല്‍ ഇതുവഴി കൂടുതല്‍ കൃത്യമായി തടയാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.












Click it and Unblock the Notifications