തിരുവനന്തപുരത്ത് ഹര്‍ത്താല്‍ തുടങ്ങി
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ജില്ലാകമ്മിറ്റി ആഗസ്ത് എട്ട് വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
സര്‍ക്കാര്‍ ആപ്പീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സംസ്ഥാനവ്യാപകമായി സര്‍ക്കാര്‍ അവധി നല്കിയിരിക്കുകയാണ്.
ഇരുചക്രവാഹനങ്ങള്‍ ഒഴികെ വലിയ വാഹനങ്ങളെല്ലാം നാമമാത്രമായി മാത്രമേ ഓടുന്നുള്ളൂ. വെള്ളിയാഴ്ച രാവിലെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് നടയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു.












Click it and Unblock the Notifications