പൗരത്വപ്രശ്നം: ഇബ്രാഹിമിന് ഉപാധികളോടെ ജാമ്യം
വടകര: പൊലീസ് കസ്റഡിയിലായിരുന്ന പാകിസ്ഥാന്‍ പൗരന്‍ ഇബ്രാഹിമിന് വടകര കോടതി ജാമ്യം അനുവദിച്ചു.
മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ താമസിച്ചുവെന്നതാണ് ഇബ്രാഹിമിനെതിരെയുള്ള കുറ്റം. എടച്ചേരി പോലീസ് അറസ്റുചെയ്ത വടകര വെള്ളികുളങ്ങര ചല്ലിക്കുളത്തില്‍ ഇബ്രാഹി(54)മിന് വടകര ജുഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ട്രേറ്റ് എം.വി.രാജകുമാരയാണ് ജാമ്യം അനുവദിച്ചത്.
ഇദ്ദേഹത്തെ കഴിഞ്ഞ 27ന് പാകിസ്താനിലേക്ക് നാടുകടത്താനായി കൊണ്ടുപോയിരുന്നെങ്കിലും മതിയായ രേഖകളില്ലാത്തതിനാല്‍ പാകിസ്ഥാന്‍ സ്വീകരിച്ചില്ല. അതുകൊണ്ട് തിരിച്ച് കൊണ്ടുപേന്നു. ഇബ്രാഹിമിന്റെ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനായി അഭിഭാഷകനായ അഡ്വ. ടി.വി.അഷറഫ്, ഇബ്രാഹിമിന്റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, വോട്ടേഴ്സ് ലിസ്റ്, റേഷന്‍കാര്‍ഡ് എന്നിവ കോടതിയില്‍ ഹാജരാക്കി. ഉപാധികളോടെയാണ് ജാമ്യം.
തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ഇബ്രാഹിം എടച്ചേരി പോലിസ് സ്റേഷനില്‍ ഹാജരാകണമെന്നും കോടതിയുടെ അധികാരപരിധിക്ക് പുറത്ത്പോവരുതെന്നുമാണ് ഉപാധികള്‍.












Click it and Unblock the Notifications