തന്നെ വധിയ്ക്കാന്‍ ശ്രമിച്ചുവെന്ന് മന്ത്രി
കോഴിക്കോട്: ഇടതുപക്ഷ വിദ്യാര്‍ത്ഥി സമരക്കാര്‍ തന്നെ വധിയ്ക്കാന്‍ ശ്രമിച്ചുവെന്ന് വിനോദസഞ്ചാരമന്ത്രി കെ.വി. തോമസ്.
വെള്ളിയാഴ്ച രാവിലെ റെയില്‍വേ സ്റേഷനില്‍ വന്നിറങ്ങിയ തന്റെ നേരെ യാതൊരു മുന്നറിയിപ്പുമില്ലാതെ സമരക്കാര്‍ ചാടിവീഴുകയും കരി ഓയില്‍ ഒഴിയ്ക്കുകയുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സംഭവശേഷം കോഴിക്കോട് താജ് റസിഡന്‍സിയില്‍ എത്തിയ മന്ത്രി വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
കരി ഓയില്‍ ഒഴിച്ച ശേഷം കത്തിക്കെടാ എന്ന് സമരക്കാരില്‍ ചിലര്‍ വിളിച്ചുപറയുന്നത് കേള്‍ക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ സമയത്ത് താനും ഗണ്‍മാനും നാല് പൊലീസുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. - തോമസ് പറഞ്ഞു.
ഇത്തരം സമരങ്ങള്‍ ന്യായമാണോ എന്ന് സമരക്കാര്‍ പരിശോധിയ്ക്കണം. ഈ സമരമുറ ജനാധിപത്യത്തിന്റേതല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications