Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസും ഇടതുപ്രവര്‍ത്തകരും ഏറ്റുമുട്ടി

തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായി ഇടതുമുന്നണി പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ നടന്ന ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലും ഒട്ടേറെ പൊലീസുകാര്‍ക്കും യുവജന-വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

കോഴിക്കോട് രാവിലെ മന്ത്രി കെ.വി. തോമസിനെ റെയില്‍വേ സ്റേഷനില്‍ തടയാനെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്ക് നേരെ കരിഓയില്‍ ഒഴിച്ചു. നഗരത്തില്‍ ഏകദേശം ഒന്നരമണിക്കൂറോളം പൊലീസും ഇടതുയുവജനപ്രവര്‍ത്തകരും ഏറ്റുമുട്ടി. ഒരു ഘട്ടത്തില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകപ്രയോഗം നടത്തി.

തൃശൂരില്‍ താലൂക്ക് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഇടതുപക്ഷ യുവജനപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. നഗരത്തില്‍ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ രണ്ട് സര്‍ക്കാര്‍ വാഹനങ്ങള്‍ കല്ലെറിഞ്ഞു തകര്‍ത്തു.

കൊച്ചയില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചുമായെത്തിയ ഇടതുയുവജനപ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. പ്രകടനക്കാരുടെ പിന്‍നിരയില്‍ നിന്നും കല്ലേറുണ്ടായതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ഇടതുസംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. രാവിലെ ഹര്‍ത്താലിനോടനുബന്ധിച്ച് ഇടതുയുവപ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായി. ഇവിടെ പൊലീസും യുവാക്കളും മണിക്കൂറുകളോളം ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകപ്രയോഗവും വെടിവയ്പും നടത്തി.

കണ്ണൂരിലും ഇടതുപ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+