കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന്റെ പിണക്കം തീര്‍ന്നു

  • By Super
Google Oneindia Malayalam News

മലപ്പുറം: വിവാദപ്രസ്താവന തിരുത്തിക്കൊണ്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വിശദീകരണത്തെ മുസ്ലിം ലീഗ് സ്വാഗതം ചെയ്തു. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന മുഖ്യമന്ത്രി ആന്റണിയുടെ നിലപാടില്‍ അദ്ദേഹം പാണക്കാട് ശിഹാബ് തങ്ങള്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

ന്യൂനപക്ഷാവകാശ പ്രശ്നങ്ങളും മതേതരത്വവും മതമൈത്രിയും സംരക്ഷിയ്ക്കുന്നതിന് മുസ്ലിം ലീഗ് വിട്ടുവീഴ്ച ചെയ്യില്ല. അര്‍ഹതപ്പെട്ട അവകാശങ്ങളാണ് മുസ്ലിംലീഗ് ചോദിയ്ക്കുന്നത്. അതില്‍ തെറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് മുസ്ലിം ലീഗ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്ന് തങ്ങള്‍ അറിയിച്ചു.

ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ്ദത്തിലൂടെ ഒന്നും നേടിയിട്ടില്ല. ഗള്‍ഫ് മലയാളിയുടെ കഠിനാധ്വാനത്തിന്റെ വിയര്‍പ്പാണ് കേരളത്തിന്റെ സമ്പദ്ഘടനയെ സംരക്ഷിയ്ക്കുന്നത്. ദാരിദ്യ്രത്തില്‍ നിന്നും കേരളത്തെ മോചിപ്പിച്ചത് ഗള്‍ഫ് മലയാളികളാണ്. അത് വിസ്മരിച്ചുകൂടാ. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിയ്ക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്.- തങ്ങള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X