Get Updates
Get notified of breaking news, exclusive insights, and must-see stories!

പെപ്സി പ്ലാന്റില്‍ പഞ്ചായത്ത് പ്രസിഡണ്ടിനു പോലും പ്രവേശനമില്ല

പാലക്കാട്: പാലക്കാട്ടെ പുതുശ്ശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെപ്സി കമ്പനിയുടെ പ്ലാന്റിലേക്ക് പഞ്ചായത്തു പ്രസിഡണ്ടിന് കമ്പനി പ്രവേശനം നിഷേധിച്ചു.

പ്ലാന്റ് കാണാന്‍ അനുമതി ചോദിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. ജയന്തിയോട് കമ്പനിയുടെ ഡല്‍ഹിതല ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പ്രവേശിപ്പിക്കാനാവില്ലെന്ന് ഫാക്ടറിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പെപ്സി കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ 2003 മെയ് 15ന് ചേര്‍ന്ന പുതുശ്ശേരി പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചിരുന്നു. അമിതമായ ജലചൂഷണം, പരിസര മലിനീകരണം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചത്.

പെപ്സി കമ്പനി മലിന്യങ്ങള്‍ അടുത്തുള്ള കോരയാര്‍പ്പുഴയിലേക്കാണ് ഒഴുക്കിയിരുന്നത്. എന്നാല്‍ നാട്ടുകാരില്‍നിന്ന് എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നത് നിര്‍ത്തി. ഇതിന് ശേഷം മാലിന്യം എങ്ങനെയാണ് സംസ്കരിയ്ക്കുന്ന കണ്ടെത്താനാണ് പ്ലാന്റ് കാണണമെന്ന് പ്രസിഡണ്ട് ആവശ്യപ്പെട്ടത്.

പെപ്സിയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാന്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ കീഴിലെ ഐ.ആര്‍.ടി.സി. മുമ്പ് ശ്രമിച്ചിട്ടുണ്ടെങ്കിലും അനുവദിച്ചിരുന്നില്ല. 2001 മാര്‍ച്ചില്‍ പെപ്സി കമ്മീഷന്‍ ചെയ്യപ്പെട്ട ശേഷം അട്ടപ്പള്ളം, പി.കെ. ചള്ള തുടങ്ങിയ പരിസരപ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. ജയന്തി പറയുന്നു.

പുഴയില്‍ ഒഴുക്കിയിരുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ എന്തു ചെയ്യുന്നുവെന്ന് അറിയില്ല-പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.ലൈസന്‍സ് റദ്ദുചെയ്യാനുള്ള പഞ്ചായത്ത് തീരുമാനം പെപ്സിയേയും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടര്‍, ജില്ലാ കലക്ടര്‍ എന്നിവരേയും അറിയിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറി പെപ്സിയുടെ വാദം കേള്‍ക്കുകയും ചെയ്തു.

പെപ്സി അമിതജലചൂഷണവും പരിസരമലിനീകരണവും നടത്തുന്നതായി, കമ്പനിയുടെ വാദം കേട്ട ശേഷം പുതുശ്ശേരി പഞ്ചായത്ത് ഗവണ്മെന്റ് ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+