പെട്രോള്‍ ബോംബേറില്‍ ജീപ്പ് കത്തി
തിരുവനന്തപുരം: ഇടതുയുവജന പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ബോംബേറില്‍ പൊലീസ് ജീപ്പ് കത്തി.
ആഗസ്ത് എട്ട് വെള്ളിയാഴ്ച സെന്റ് ജോസഫ്സ് സ്കൂളിനടുത്താണ് സംഭവം. സായുധ പൊലീസുള്ള ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞയുടന്‍ പൊലീസെല്ലാം ജീപ്പില്‍ നിന്ന് ചാടിയിറങ്ങി.
പിന്നീട് ഏറെ പണിപ്പെട്ട് തീകെടുത്തി. പൊലീസുകാര്‍ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഓഗസ്റ് ഏഴ് വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് വെള്ളിയാഴ്ച ഹര്‍ത്താലാണ്. ഇതിനിടയിലാണ് പെട്രോള്‍ ബോംബാക്രമണം ഉണ്ടായത്. സെക്രട്ടേറിയറ്റിനു മുന്നിലും പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ വെള്ളിയാഴ്ച ഏറ്റുമുട്ടി.












Click it and Unblock the Notifications