കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ മെയിലില്‍ നിന്ന് 17 ലക്ഷം കണ്ടെത്തി

  • By Staff
Google Oneindia Malayalam News

കോയമ്പത്തൂര്‍: ചെന്നൈ മെയില്‍ തീവണ്ടിയില്‍ നിന്ന് 17 ലക്ഷം രൂപ റെയില്‍വെ പൊലീസ് കണ്ടെത്തി.

ആളില്ലാതെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് അതില്‍ 17,49,400 രൂപ കണ്ടെത്തിയതം. ഈറോഡ് വച്ചാണ് പൊലീസ് ഈ ബാഗ് കണ്ടത്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുന്നതായിരുന്നു തീവണ്ടി. ഗസ്റ് എട്ട് രാവിലെ രണ്ട് മണിയ്ക്കാണ് തീവണ്ടി ഈറോഡില്‍ എത്തിയത്. സാധാരണ പരിശോധനയ്ക്കായാണ് പൊലീസ് തീവണ്ടിയില്‍ കയറിയത്. 500, 100, 50 നോട്ടുകളായിരുന്നു അതില്‍ ഉണ്ടായിരുന്നത്.

ബാഗ് അതേ സ്ഥാനത്ത് തന്നെ വച്ച് പൊലീസ് സാധാരണ വേഷത്തില്‍ പാലക്കാട് വരെ അതേ കോച്ചില്‍ യാത്ര തുടര്‍ന്നു. ആരെങ്കിലും ബാഗ് എടുക്കാനായി എത്തുമോ എന്ന് നോക്കാനായിരുന്നു ഇത്. എന്നാല്‍ പാലക്കാട് വരെ ആരും ബാഗ് എടുക്കാനായി എത്തിയില്ല. തുടര്‍ന്ന് ഈറോഡ് പൊലീസ് ബാഗുമായി മടങ്ങി.

ഇത് ഹവാല പണമാണെന്നാണ് പൊലീസ് കരുതുന്നത്. ഇതനുസരിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. പണം ഈറോഡ് ജില്ലാ ഭരണകൂടത്തിന് കൈമാറുമെന്നും പൊലീസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X