എം പി സംഘം പാകിസ്ഥാനിലേക്ക് തിരിച്ചു
ദില്ലി: സമാധാന ദൗത്യവുമായി എം പിമാരുടെ സംഘം ആഗസ്ത് ഒമ്പത് ശനിയാഴ്ച പാകിസ്ഥാനിലേക്ക് തിരിച്ചു.
പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫടക്കം രാഷ്ട്രീയ സാമൂഹ്യരംഗത്തെ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ് എം പിമാരുടെ ദൗത്യം. 34 എം പിമാരാണ് സംഘത്തിലുള്ളത്. ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ്, കോണ്‍ഗ്രസ് നേതാക്കളായ മാര്‍ഗരറ്റ് ആല്‍വ, മണിശങ്കര്‍ അയ്യര്‍, ബി ജെ പി നേതാവ് ബല്‍ബിര്‍ പുഞ്ജ് എന്നിവര്‍ സംഘത്തിലുണ്ട്.
അമൃത്സറിലേക്ക് സ്വര്‍ണ ശതാബ്ദി എക്സ്പ്രസില്‍ തിരിച്ച എംപിമാര്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വാഗ ചെക്പോസ്റിലൂടെ അതിര്‍ത്തി കടക്കും.
പരമാവധി ആള്‍ക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ശ്രമിക്കുമെന്നും എം പിമാര്‍ പറഞ്ഞു.












Click it and Unblock the Notifications