Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാ-പാക് ചര്‍ച്ച സപ്തംബറിന് ശേഷം

ദില്ലി: സപ്തംബറിലെ യു എന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും നടത്തുന്ന ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ രണ്ടോ മൂന്നോ തീയതികള്‍ അടുത്തുതന്നെ നിര്‍ദേശിച്ചേക്കും.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശസെക്രട്ടറിമാര്‍ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും സപ്തംബറിന് ശേഷം നടക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ തര്‍ക്കങ്ങളും ഏത് സമയത്തും എവിടെവച്ചും ഔദ്യോഗിക ചര്‍ച്ചയ്ക്ക് വിധേയമാക്കാമെന്ന് പാകിസ്ഥാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

അതേ സമയം ആദ്യഘട്ട ചര്‍ച്ചയില്‍ വ്യാപാര ബന്ധങ്ങള്‍ പുന:സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ഇന്ത്യ സൂചിപ്പിച്ചിട്ടുണ്ട്.ചര്‍ച്ചകള്‍ ഇസ്ലാമബാദില്‍ നടത്തണമെന്നാണ് ഇന്ത്യയുടെ നിര്‍ദേശം.

കശ്മീര്‍ പ്രശ്നം ചര്‍ച്ചാ വിഷയമാക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നതിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദി സംഘടനകളെ രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് പാകിസ്ഥാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേ സമയം ഔദ്യോഗികതല ചര്‍ച്ച തുടങ്ങുന്നതിനുള്ള പാകിസ്ഥാന്റെ സന്നദ്ധതയോടുള്ള ഇന്ത്യയുടെ തണുത്ത പ്രതികരണത്തോട് പാകിസ്ഥാന്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+